ശ്രീനഗര്‍: ഗ്രനേഡുമായി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സൈനികന്‍ അറസ്റ്റില്‍. ഇന്ന് രാവിലെയാണ് സംഭവം. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഗ്രനേഡ് കണ്ടെടുത്തത്. ആന്റി ഹൈജാക്കിങ് സ്‌ക്വാഡാണ് സൈനികനെ അറസ്റ്റു ചെയ്തത്. ചേദ്യം ചെയ്യലില്‍ മേജറിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഗ്രനേഡുമായി എത്തിയതെന്നാണ് സൈനികന്‍ പറഞ്ഞത്.
പശ്ചിമ ബംഗാളിലെ ദര്‍ജീലിങ് സ്വദേശിയായ ഭൂപാല്‍ മുഖിയ എന്ന സൈനികനേയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഭൂപാലിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് രണ്ട് ഗ്രനേഡുകള്‍ അധികൃതര്‍ കണ്ടെത്തിയത്.
രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു സംഭവമെന്നത് ശ്രദ്ധേയമാണ്. ജമ്മു കശ്മീരിലെ ഉദ്ധംപൂര്‍ ചെനാനിയില്‍ നിന്ന് റംബാനിലെ നാഷ്‌റി വരെയാണ് തുരങ്കപാതയാണ് ഇന്നലെ മോദി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പഴയ ശ്രീനഗറിലെ നൗഹട്ട പ്രദേശത്ത് ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലെപ്പെട്ടിരുന്നു. പതിനാലോളം പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments