അഗളി: മദ്യലഹരിയിൽ അളിയന്മാർ തമ്മിൽ ഉണ്ടായ കയ്യാങ്കളി അവസാനിച്ചത് പിഞ്ചുകുഞ്ഞിന്റെ മരണത്തിലാണ്.അഗളിയില്‍ നടന്ന കുടിുംബ വഴക്കില്‍ ദാരുണമായി മരിച്ചത് മൂന്ന് മാസം പ്രായമുള്ള കുട്ടിയാണ്. ഷോളയൂര്‍ വയലൂര്‍ ആദിവാസി കോളനിയിലാണ് സംഭവം. വിനോദ്-കവിത ദമ്പതികളുടെ മകനാണ് മരിച്ചത്.വാക്കുതര്‍ക്കത്തിനിടെ ഭാര്യ സഹോദരന്റെ അടികൊണ്ടത് വിനോദിന്റെ കൈയ്യിലിരുന്ന കുട്ടിയുടെ തലയ്ക്കായിരുന്നു.അടികൊണ്ട ഉടന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടി മരണപ്പെട്ടു.പോലീസ് കേസെടുത്ത് ഭാര്യാ സഹോദരനെ അറസ്റ്റ് ചെയ്തു.
Post Your Comments