IndiaNews

ആർഎസ്എസിനെതിരെ പുതിയ സംഘടനയുമായി ലാലുപ്രസാദ് യാദവിന്റെ മകന്‍

പട്ന: ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രദാപ് യാദവ് പുതിയ സംഘടനയുമായി രംഗത്ത്. ധര്‍മനിരപേക്ഷക് സേവക് സംഘ് (ഡി.എസ്.എസ്) എന്ന പേരിലാണ് പുതിയ സംഘടന. ആദ്യം ബിഹാറിലും പിന്നീട് രാജ്യവ്യാപകവുമായി സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യം. എല്ലാ മതങ്ങളിലുള്ളവരും സമുദായങ്ങളിലുവരും ഇതില്‍ അംഗങ്ങളായിരിക്കുമെന്നും തേജ്പ്രദാപിന്റെ സഹോദരനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അറിയിച്ചു.

ഇത് വെറും ട്രയല്‍ മാത്രമാണ് യഥാര്‍ത്ഥ ചിത്രം വരാനിരിക്കുന്നതെയുള്ളുവെന്നും ഡിഎസ്എസ്, ആര്‍.എസ്.എസിനെ കീഴടക്കുമെന്നും ഡിഎസ്എസിന് രൂപം നല്‍കിയുള്ള രഥയാത്രയില്‍ തേജ്പ്രദാപ് യാദവ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button