KeralaNews

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ ഓൺലൈനിലേക്ക്: കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനുള്ള നടപടികൾ തുടങ്ങി

തൃശൂർ: എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ ആക്കുന്നു. ഇത്തവണത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലം പ്രഖ്യാപിക്കും മുൻപ് തന്നെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യം. വെബ്‌സൈറ്റിന്റെ ട്രയൽ റൺ നടത്തിത്തുടങ്ങി. ഇത് നടപ്പിലാകുന്നതോടെഅപേക്ഷകർക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇന്‍റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് വെബ്സൈറ്റില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം. വിദ്യാഭ്യാസ യോഗ്യത ചേര്‍ത്തശേഷം സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി എംപ്ലോയ്മെന്‍റ് ഓഫിസുകളില്‍ എത്തിയാല്‍ മതിയാകും.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്‍ററുകളാക്കാനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. രണ്ടാം ഘട്ടമായി തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്‍ററുകളാക്കും. ആദ്യഘട്ടത്തില്‍ കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളെയാണ് എംപ്ലോയബിലിറ്റി സെന്‍ററുകളാക്കിയത്. സ്വകാര്യ മേഖലയിലെ ഒഴിവുകള്‍കൂടി എംപ്ലോയ്മെന്‍റുകള്‍ വഴിയാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതോടെ കൂടുതല്‍ തൊഴിലുകള്‍ എംപ്ലോയ്മെന്‍റുകള്‍ വഴി സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button