Latest NewsIndia

ഒമ്പതാം ക്ലാസുകാരിയെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു

ഭുവനേശ്വര്‍: ഒമ്പതാം ക്ലാസികാരിയെ സഹപാഠികള്‍ പീഡനത്തിനിരയാക്കി. ഒഡീഷയിലെ നയാഗഡ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ട്യൂഷന്‍ സേന്ററില്‍വെച്ചായിരുന്നു പീഡനം.

പീഡനം നടന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും വീഡിയോ പ്രചരിപ്പിച്ചതോടെയാണ് നാട്ടുകാര്‍ അറിയുന്നത്. വീഡിയോ വൈറലായതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

സംഭവം പുറത്തായപ്പോള്‍ പ്രതി പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് ഗ്രാമസഭ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിനു തയ്യാറല്ലായിരുന്നു. സംഭവത്തില്‍ നാല് ആണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button