Latest NewsNewsIndia

സേവനം കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ ഇനി പോലീസിനും പിഴ

സേവനം കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ ഇനി പോലീസിനും പിഴ. പോലീസ് സേവനങ്ങള്‍ കൃത്യസമയത്തു ലഭിക്കുമോ എന്ന ആശങ്ക പലപ്പോഴും ജനങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്കെല്ലാം പരിഹാരം കണ്ടെത്താൻ ഒരുങ്ങുകയാണ് ബ്യൂറോ ഓഫ് പോലീസ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് [ബിപിആര്‍ ആന്‍ഡ് ഡി]. സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബിപിആര്‍ ആന്‍ഡ് ഡി പിഴ ചുമത്താനുള്ള നിര്‍ദേശം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ശുപാര്‍ശ ചെയ്തുകഴിഞ്ഞു.

ഇത് പ്രകാരം പൊതു ജനങ്ങള്‍ക്ക് കൃത്യസമയം സേവനം ലഭ്യമാക്കാത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇനി പിഴ വരും. പൊതു ജനങ്ങളുമായി ബന്ധപ്പെട്ട പോലീസ് സേവനങ്ങളെ സംബന്ധിച്ച് നടത്തിയ പഠനമാണ് ഇത്തരമൊരു നിര്‍ദേശത്തിലേക്ക്നയിച്ചത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഉള്‍പ്പെടെ 45 സേവനങ്ങള്‍ ഇത് പ്രകാരം പോലീസ് ജനങ്ങള്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കികൊടുക്കണം. നിര്‍ദേശത്തില്‍ ഒാരോ സേവനങ്ങള്‍ക്കും വേണ്ട സമയപരിധിയും ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചിട്ടു ണ്ട്. സേവനം സമയബന്ധിതമായി ലഭ്യമായില്ലെങ്കില്‍ 5000 രൂപ വരെ പിഴ ചുമത്താനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

പുതിയ ഉത്തരവ് പ്രകാരം പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ 20 ദിവസത്തിനകം പൂര്‍ത്തിയാക്കണം. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന് അഞ്ച് ദിവസവും, കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ നടപടിക്രമങ്ങള്‍ മൂന്ന് ദിവസത്തിനകവും, വീട്ടു ജോലിക്കാര്‍, വാടകക്കാര്‍, എന്നിവരുടെ വെരിഫിക്കേഷന്‍ 15 ദിവസത്തിനുള്ളിലും പൂര്‍ത്തിയാക്കണം. സമയപരിധി കഴിഞ്ഞുള്ള സേവനമാണെങ്കില്‍ ഓരോ ദിവസത്തിനും ഉദ്യോഗസ്ഥര്‍ 250 രൂപ വെച്ച് പിഴ നല്‍കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button