ഡൽഹി: ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് സിങ്ങിനെ പാർട്ടി പ്രവർത്തക മുഖത്തടിച്ചു. ഞായറാഴ്ച രാജൗരി ഗാർഡൻ മണ്ഡലത്തിൽ നടന്ന പ്രചാരണങ്ങൾക്കിടെയാണ് സംഭവം. സിമ്രാൻ ബേദി എന്ന യുവതിയാണ് സഞ്ജയ് സിങ്ങിന്റെ മുഖത്തടിച്ചത് .
അഴിമതി വിഷയത്തിൽ തന്റെ തന്റെ പരാതി കേൾക്കാൻ സഞ്ജയ് സിങ് തയ്യാറാകാത്തതിനെ തുടർന്നാണ് അടിക്കേണ്ടി വന്നതെന്ന് സിമ്രാൻ ബേദി പറഞ്ഞു. അതേസമയം പ്രാദേശിക തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കാൻ ആം ആദ്മി നേതാക്കൾ പണം വാങ്ങുന്നതായി സിമ്രാൻ ആരോപിച്ചു. ഇക്കാര്യം താൻ അരവിന്ദ് കേജ്രിവാളിനെയും സഞ്ജയ് സിങ്ങിനെയും അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും സിമ്രാൻ വ്യക്തമാക്കി.
Post Your Comments