ഡോംബിവിലി ( മഹാരാഷ്ട്ര ): ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള യുവതി വ്യാജ ഡോക്ടർ ചമഞ്ഞ് എടുത്തത് മുപ്പതോളം പ്രസവങ്ങൾ. 100 ബെഡ് ഉള്ള ഒരു ആശുപത്രിയും നിരവധി ഗർഭിണികളും ചികിത്സയിൽ ഇരുന്ന ആശുപത്രി അധഃകൃതർ പൂട്ടി സീൽ വെച്ചു. മാന്‍പാഡ സായ്ബാബ നഴ്‌സിങ് ഹോം നടത്തിവന്ന ബൈഗന്‍വാഡി നിവാസികളായ അനിത പോപ്പട്ട് സാവന്ത് (50), ഭര്‍ത്താവ് പത്താം ക്ലാസ് തോറ്റ മുഹമ്മദ് ശഹീദ് കശ്മിരി എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മൂന്നുവർഷമായി ഇവർ നടത്തിവരുന്ന നേഴ്‌സിങ് ഹോമിൽ നിരവധി പ്രസവങ്ങൾ നടക്കുന്നുണ്ട്.ഇതിനിടെ ഒരു യുവതി പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കേസും ഉണ്ട്.ഇവർക്ക് കൂട്ട് നിന്ന ആശുപത്രി ജീവനക്കാരനും സഹായിയുമായിരുന്ന മുഹമ്മദ് ഒളിവിലാണ്. മുൻപ് നേഴ്‌സിങ് അസിസ്റ്റന്റ് ആയി ജോലി നോക്കിയ പരിചയം വെച്ചാണ് ആശുപത്രി നടത്തിയതെന്നാണ് ഇവരുടെ ഭാഷ്യം.
രോഗികളെ പരിശോധിക്കുമെങ്കിലും ഇംഗ്ലീഷില്‍ മരുന്നു കുറിക്കാന്‍ അനിതയ്ക്ക് അറിയുമായിരുന്നില്ല. മുഹമ്മദാണു മരുന്നു കുറിച്ചിരുന്നത്. സ്കൂൾ വ്യാജ സര്‍ട്ടിഫിക്കറ്റ് ഡെല്‍ഹിയില്‍നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് മുംബൈ കോളജില്‍ നിന്നുമാണ് ഇവർ സംഘടിപ്പിച്ചത്.ഓപ്പറേഷന്‍ തിയറ്റര്‍, ലേബര്‍ റൂം, സ്‌പെഷല്‍ വാര്‍ഡുകള്‍ അടക്കം നൂറിലേറെ കിടക്കകളുള്ള ആശുപത്രിയില്‍ വിളിക്കുമ്പോൾ വന്നു ചികിത്സ ചെയ്യുന്ന ഡോക്ടർമാർ ആരൊക്കെ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു. അനിതയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു
Post Your Comments