മെക്കോവ: തെക്കന്‍ കൊളംബിയയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 250 ല്‍ അധികം പേര് കൊല്ലപെട്ടു. പരിക്കേറ്റവരുടെ എണ്ണം 400 കവിഞ്ഞു. നിരവധിപ്പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി 1100 സൈനികരെ നിയോഗിച്ചു.
കനത്ത മഴയെത്തുടർന്ന് നദികൾ കവിഞ്ഞൊഴുകിയതോടെ മണ്ണിടിച്ചില്‍ ഉണ്ടായി കൂടാതെ ചെളിയും പാറക്കല്ലുകളും വീടുകളുടെ മേൽ പതിച്ചു.
മണ്ണിടിച്ചിൽ ഏറ്റവും നാശം വിതച്ചത് ഇക്വഡോർ അതിർത്തിയിലെ മൊക്കേവയിലാണ്. വെള്ളിയാഴ്ച അർധരാത്രിക്കുശേഷം ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. വീടുകളും കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോയി. വനപ്രദേശത്തോടു ചേർന്നു മണ്ണിടിച്ചിലുണ്ടായതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമായി.
ദുരന്തമേഖല സന്ദർശിച്ച കൊളംബിയൻ പ്രസിഡന്റ് ഹുവാൻ മാനുവൽ സാന്റോസ് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് സാന്റോസ് ട്വീറ്റ് ചെയ്തു. ഫ്രാൻസിസ് മാർപാപ്പ കൊളംബിയയിലെ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി.
Post Your Comments