NewsIndia

ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവം: സംശയം നീളുന്നത് പാകിസ്ഥാനിലേക്ക്

ശ്രീനഗർ: കശ്മീരിലെ ബരാമുള്ളയിൽ ജയിലിനുള്ളിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തടവിലുള്ള ചില ഭീകരരും വിഘടനവാദികളും ഈ ഫോണിലൂടെ പാക്കിസ്ഥാനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് സംഘർഷം ഉണ്ടാക്കുന്നതിന് ഇവർ സഹായം ചെയ്തിരുന്നതായും പോലീസ് വ്യക്തമാക്കി. പാക്കിസ്ഥാനിൽനിന്ന് എത്തിയതെന്നു കരുതുന്ന ചില വാട്സാപ്പ് കോളുകളിൽനിന്നുള്ള വിവരങ്ങൾ മനസിലാക്കുന്നതിന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്ന് ബാരമുള്ള എസ്എസ്പി ഇംതിയാസ് ഹുസൈൻ വ്യക്തമാക്കി.

ജയിലിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി തങ്ങളുടെ സഹോദരങ്ങളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കുമെന്നും ഭീകരർ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടർന്ന് ജയിലിൽ നടത്തിയ അന്വേഷണത്തിലാണ് പതിനാറ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. 2010ൽ കശ്മീരിലുണ്ടായ സംഘർഷങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച വിഘടനവാദി നേതാവ് മസ്രത്ത് ആലത്തിന്റെ കയ്യിൽനിന്നാണ് രണ്ട് ഫോണുകൾ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button