Latest NewsIndiaNewsInternational

യാത്രക്കാരിയുടെ വസ്ത്രമഴിച്ചു പരിശോധിക്കാൻ ശ്രമിച്ച സംഭവം-സുഷമാ സ്വരാജ് റിപ്പോർട്ട് തേടി

ന്യൂഡല്‍ഹി: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതി അപമാനിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ബംഗളുരുവില്‍നിന്ന് ഐസ്ലന്‍ഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിയോടാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. സുരക്ഷയുടെ പേരില്‍ യുവതിയോട് വസ്ത്രമഴിക്കാനായി ആവശ്യപ്പെട്ടുവെന്നാണ് ആക്ഷേപം.

നാലു വയസ്സുകാരനായ തന്റെ മകന്റെ മുന്നില്‍ വെച്ചാണ് യുവതിക്ക് ഈ ദുരനുഭവം നേരിടേണ്ടിവന്നത്.ബോഡി സ്കാനിംഗിനുശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ ഈ ആവശ്യം.സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രവീഷ് കുമാറിനോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു.തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു.

യാതൊരു വിശദീകരണവും നല്‍കാതെയായിരുന്നു തന്നെ മാത്രം പരിശോധിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമെന്നും യുവതി ആരോപിക്കുന്നു., ഐസ്ലാന്റ് പൗരനായ ഭര്‍ത്താവിനെ കണ്ടതോടെയാണ് പ്രശ്നത്തില്‍ ഉദ്യോഗസ്ഥര്‍ മയപ്പെട്ടതെന്നും ശ്രുതി പറയുന്നു.ഫേസ്ബുക്കില്‍ കുറിപ്പു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button