Latest NewsIndiaNews

ഭീകരരെക്കാള്‍ ആറിരട്ടി ഇന്ത്യക്കാരെ കൊല്ലുന്നത് പ്രണയം: ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

ഭീകരാക്രമണം മൂലമുള്ള മരണങ്ങളാണ് കൂടുതലും വാര്‍ത്ത‍യാകാറുള്ളത്. പക്ഷെ കഴിഞ്ഞ 15 വര്‍ഷത്തിനിടെ മാത്രം ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ ആറിരട്ടിയിലധികം ഇന്ത്യക്കാരെയാണ് ‘പ്രണയം’ കൊന്നത്.

2001 നും 2015 നും ഇടയില്‍ ഇന്ത്യയില്‍ നടന്ന 38,585 കൊലപാതകങ്ങള്‍ക്ക് കാരണം പ്രണയമാണെന് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ പ്രണയംമൂലം 79,189 പേര്‍ ആത്മഹത്യ ചെയ്തതായും സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. കൂടാതെ, കല്യാണം കഴിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 260,000 ലക്ഷം സ്ത്രീകളെ തട്ടിക്കൊണ്ടുകല്‍ കേസുകള്‍ ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

അതായത് ഓരോ ദിവസവും ശരാശരി ഏഴ് കൊലപാതകവും 14 ആത്മഹത്യകളും 47 തട്ടിക്കൊണ്ടുപോകലുകളും രാജ്യത്ത് നടക്കുന്നു. അതേസമയം, ഇതേ കാലയളവില്‍ ഭീകരാക്രമണത്തില്‍ സിവിലിയന്‍‌മാരും സൈനികരും ഉള്‍പ്പടെ 20,000 പേരാണ് കൊല്ലപ്പെട്ടത്.

പ്രണയവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില്‍ ആന്ധ്രാപ്രദേശാണ് മുന്നില്‍. തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്‌, മധ്യപ്രദേശ് തുടങ്ങിയവരുമുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം ഈ കാലയളവില്‍ 3000 ത്തിലേറെ പ്രണയവുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ നടന്നു. വഞ്ചിക്കപ്പെട്ട പുരുഷന്‍ അക്രമകാരിയായി മാറുക, നിരാശ, പ്രണയബന്ധങ്ങള്‍ക്ക് മേല്‍ ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും പേരിലുള്ള സമൂഹികമായ കൈയ്യേറ്റം എന്നിവയൊക്കെ കൊലപാതകങ്ങള്‍ക്ക് കാരണമാകുന്നു.

ആത്മഹത്യയുടെ കാര്യത്തില്‍ പശ്ചിമ ബംഗാളാണ് ഒന്നാംസ്ഥാനത്ത്. 2012 ലെ സംസ്ഥാനത്തെ കണക്കുകള്‍ ലഭ്യമല്ല. ആ വര്‍ഷം ഒഴിച്ച് നിര്‍ത്തിയാല്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടെ 15,000 പേരാണ് പ്രണയത്തിന്റെ പേരില്‍ സംസ്ഥാനത്ത് ജീവനൊടുക്കിയത്. രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്‌ 9,405 പേരാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇവിടെ ജീവനൊടുക്കിയത്. ആസാം, ആന്ധ്രാപ്രദേശ്, ഒഡിഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ കാലയളവില്‍ പ്രണയത്തിന്റെ പേരില്‍ 5,000 ത്തിന് മേല്‍ ആത്മഹത്യകള്‍ നടന്നു. 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ( ഇവിടെ തെലങ്കാന ആന്ധ്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു) 19 ഇടത്ത് സ്ത്രീകളാണ് പ്രണയ ബന്ധങ്ങളുടെ പേരിലുള്ള ആത്മഹത്യയില്‍ മുന്നില്‍.

ജാതി-വര്‍ഗ വ്യവസ്ഥകള്‍ സൃഷ്ടിക്കുന്ന പ്രതീക്ഷാരഹിതമായ അവസ്ഥയാണ്‌ പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് ആള്‍ ഇന്ത്യ ഡെമോക്രാറ്റിക്‌ വുമന്‍സ് അസോസിയേഷന്‍ നേതാവ് ജഗ്മതി സംഗ്വാന്‍ പറയുന്നു.

കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളും അഭിമാനകൊലപാതങ്ങളുടെയും കണക്കെടുത്താല്‍ പ്രണയം മൂലമുള്ള കൊലപാതകങ്ങള്‍ ഇതിലും വലുതായിരിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button