Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

അവാർഡ് വാർത്ത കേട്ട കവയത്രി ഞെട്ടലിൽ നിന്നും മോചിതയാകാതെ; മൂന്നു വർഷം മുൻപ് പിൻവലിച്ച പുസ്തകമാണ് അവാർഡിന് പരിഗണിച്ചത്

ആലപ്പുഴ: സാഹിത്യ അക്കാദമി അവാർഡ് വാർത്ത കേട്ട ഞെട്ടലിൽ നിന്നും മോചിതയാകാതെ കവയത്രി. മൂന്നു വർഷം മുൻപ് പിൻവലിച്ച പുസ്തകമാണ് അവാർഡിന് പരിഗണിച്ചത്. എങ്ങനെ ആ പുസ്തകത്തിന് അവാർഡ് ലഭിക്കുമെന്ന് തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍കൂടിയായ ശാന്തി ജയകുമാര്‍ ചോദിക്കുന്നു. അവാര്‍ഡിന്റെ ‘ആഘാതത്തില്‍’ തരിച്ചുനില്‍ക്കുകയാണ് കവയത്രി.

മുപ്പതുകാരിയായ ഡോക്ടറുടെ ‘ഈര്‍പ്പം നിറഞ്ഞ മുറികള്‍’ എന്ന ആദ്യ കവിതാ സമാഹാരത്തിനാണ് കേരള സാഹിത്യ അക്കാദമിയുടെ 2015-ലെ കനകശ്രീ പുരസ്‌കാരം ലഭിച്ചത്. ‘അവാര്‍ഡ് വാര്‍ത്ത പത്രത്തില്‍ വായിച്ചാണ് അറിയുന്നത്. ഞാനോ എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും അവാര്‍ഡിന് പരിഗണിക്കാന്‍ പുസ്തകം അയച്ചുകൊടുത്തിട്ടില്ലെന്ന് ഡോ. ശാന്തി പറയുന്നു. അവാര്‍ഡ് വാങ്ങുന്നകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഡോ. ശാന്തി പറഞ്ഞു.

സ്‌കൂള്‍വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആദ്യ കവിത അച്ചടിച്ചുവന്നു. തുടര്‍ന്നിങ്ങോട്ട് തുടര്‍ച്ചയായി എഴുതിവന്ന കവിതകളാണ് 2013 ഡിസംബറില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അവതാരികയെഴുതി. പുസ്തകം കിട്ടിയപ്പോള്‍ സന്തോഷമായെങ്കിലും ചില കവിതകളില്‍ തിരുത്തുവേണമെന്ന് തോന്നി. അതേ തുടർന്നാണ് 2014 ഒക്ടോബറില്‍ പുസ്തകം പിന്‍വലിച്ചത്. ആ പുസ്തകത്തിനാണിപ്പോള്‍ അവാര്‍ഡ് കിട്ടിയത്.

ആലപ്പുഴ കിടങ്ങറ വരാപ്പുഴ വീട്ടില്‍ കെ. ജയകുമാറിന്റെയും ജയശ്രീയുടെയും മകളാണ് ശാന്തി. ഏഴാം വയസ്സില്‍ അച്ഛന്റെ മരണശേഷം അമ്മയോടൊപ്പം വാടകവീടുകളിലായിരുന്നു താമസം. പല സ്‌കൂളുകളില്‍ പഠനം. വൈകാരികമായ ഏകാന്തതയാണ് വായനയിലേക്ക് അടുപ്പിച്ചത്. ബാല്യകൗമാരങ്ങളില്‍ കവിതകളായിരുന്നു ആശ്രയമെന്നും ഡോ. ശാന്തി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button