ചുട്ടുപൊള്ളുന്ന ചൂടിൽ ഒന്ന് ആശ്വാസം ലഭിക്കാനായി മിക്കവരും ആശ്രയിക്കുന്നത് ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരിക്കുന്ന തണുത്ത വെള്ളമാണ്. എന്നാൽ ഐസ് ഇട്ട വെള്ളവും തണുപ്പിച്ച ആഹാരസാധനങ്ങളും ചൂടുകാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ചൂടിനെ ചെറുക്കാൻ തണുപ്പിച്ച ആഹാരമല്ല, മറിച്ച് തണുപ്പ് ഘടകങ്ങളുള്ള ആഹാരമാണ് ആയുർവേദം നിർദേശിക്കുന്നത്. ശീതീകരണഘടകങ്ങളുള്ള രാമച്ചം, നന്നാറി എന്നിവയുടെ വേരിട്ടു തിളിപ്പിച്ച വെള്ളം ശരീരത്തിന് നല്ലതാണ്. കരിക്കിൻ വെള്ളം, പാൽ എന്നിവയും ഉത്തമമാണ്.
ചായയും കാപ്പിയും ഒഴിവാക്കുകയാണ് നല്ലത്. ജലാംശം കൂടുതലുള്ള തണ്ണിമത്തൻ, മാങ്ങ, പൊട്ടുവെള്ളരി എന്നീ പഴങ്ങൾ ഈ സമയത്ത് ധാരാളം കഴിക്കാവുന്നതാണ്. അതേസമയം ചിക്കൻ , ഷെൽ ഫിഷ് ഇനത്തിലുള്ള ചെമ്മീൻ, ഞണ്ട്, കക്ക എന്നിവയും ചൂടുണ്ടാക്കുന്നവയാണ്. ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
Post Your Comments