ന്യൂയോർക്ക് :സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് നിരവധി കാറുകളെ തിരിച്ച് വിളിക്കാനൊരുങ്ങി ഫോർഡ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലിവറിനു തകരാർ കണ്ടെത്തിയ യുഎസിലും കാനഡയിലും വിൽപ്പന നടത്തിയ എഫ് 250 പിക്കപ്പ് ട്രക്കുകളാണ് തിരികെ വിളിക്കുന്നത്. ഏകദേശം 52,000 വാഹനങ്ങള്‍ കമ്പനി തിരിച്ചു വിളിക്കുമെന്നാണ് സൂചന. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലിവറിനു തകരാറുണ്ടെന്നു കണ്ടെത്തിയെങ്കിലും ഇതേവരെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഫോർഡ് കാറുകളെ തിരിച്ച് വിളിക്കുന്നത്. വാതിലിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് വടക്കേ അമേരിക്കയിൽ കഴിഞ്ഞ ദിവസം 2,11,000 ലക്ഷം കാറുകളെ ഫോർഡ് തിരിച്ചുവിളിച്ചിരുന്നു.
Post Your Comments