
ന്യൂഡല്‍ഹി: കലാഭാവന്‍ മണിയുടെ കേസ് സിബിഐ തത്ക്കാലം ഏറ്റെടുക്കില്ലെന്ന് പറഞ്ഞതിനുപിന്നാലെ സഹോദരന്‍ സഹായം തേടി കേന്ദ്രത്തിലെത്തി. മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്കു നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍എല്‍വി രാമകൃഷ്ണന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗിനെയാണ് കണ്ടത്.
രാമകൃഷ്ണന്‍ രാജ്‌നാഥ് സിംഗിന് നിവേദനം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ തന്നെ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിബിഐ പല കാരണങ്ങളും പറഞ്ഞ് കേസെടുക്കാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്നാണ് രാമകൃഷ്ണന്‍ രാജ്‌നാഥ് സിംഗിനെ കണ്ട് കാര്യം ബോധിപ്പിച്ചത്.
Post Your Comments