തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കണക്ക് പരീക്ഷയിലുണ്ടായ ക്രമക്കേട് വിശദമായി അന്വേഷിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സര്‍ക്കാര്‍ സര്‍വ്വീസിലുള്ള അധ്യാപകര്‍ സ്വകാര്യ ട്യൂഷന് സെന്റര്‍ നടത്തുകയോ, ക്ലാസ് എടുക്കുകയോ ചെയ്താല്‍ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. ഇത്തവണത്തെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയുടെ സമാനമായ ചോദ്യപേപ്പറാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കണക്ക് പരീക്ഷ വീണ്ടും നടത്തുകയാണ് ഉണ്ടായത്.
ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ പിഴവ് വരുത്തിയതിന് ഉത്തരവാദിത്വപ്പെട്ട രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ചോദ്യപേപ്പര്‍ സമിതി അധ്യക്ഷന്‍ കെ ജി വാസു, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് സുജിത് കുമാര്‍ എന്നിവരെയാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്.
Post Your Comments