IndiaNewsTechnology

പ്രതിമാസം 20 രൂപയ്ക്ക് ഡേറ്റ: ജിയോയെ നേരിടാനൊരു എതിരാളി രംഗത്ത്

ടെലികോം രംഗത്തെ രാജാവായ ജിയോയെ നേരിടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് എതിരാളികള്‍. എന്നാൽ ജിയോക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കനേഡിയന്‍ മൊബൈല്‍ ഡിവൈസ് മേക്കറായ ഡേറ്റാവൈന്‍ഡ് ഇന്ത്യന്‍ ടെലികോം രംഗത്ത് ചുവടുറപ്പിക്കാന്‍ എത്തുകയാണ്. പ്രതിവര്‍ഷം 200 രൂപാ നിരക്കില്‍ ഡേറ്റാ സേവനം നല്‍കാനും ആദ്യ ആറ് മാസം ടെലികോം മേഖലയില്‍ 100 കോടി നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി.

രാജ്യത്തെ പാന്‍ ഇന്ത്യ വെര്‍ച്ച്വല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍ ലൈസന്‍സിനായി ഡേറ്റാവൈന്‍ഡ് അപേക്ഷിച്ചു കഴിഞ്ഞു. പക്ഷേ ലൈസന്‍സ് ലഭിച്ചാലും രാജ്യത്തെ ഏതെങ്കിലും ടെലികോം സേവന ദാതാക്കളുടെ പങ്കാളിത്തത്തോടെ മാത്രമേ ഡേറ്റാവൈന്‍ഡിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാകൂ. ഒരു മാസത്തിനുള്ളില്‍ ലൈസന്‍സ് ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.ആദ്യ ആറ് മാസം ബിസിനസ് ലോഞ്ചിങ്ങിനായി 100 കോടി രൂപ നിക്ഷേപിക്കുമെന്നും പ്രതിമാസം 20 രൂപയ്‌ക്കോ അതിന് താഴെയുള്ള തുകയ്‌ക്കോ ഡേറ്റാപ്ലാന്‍ അവതരിപ്പിക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നും ഡേറ്റാവൈന്‍ഡ് സിഇഒ ആയ സുനീത് സിങ് ടുളി അറിയിച്ചു. ഒരു വര്‍ഷത്തെ ഡേറ്റാ സേവനത്തിന് 200 രൂപയില്‍ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button