ഇന്ത്യൻ ബൈക്ക് വിപണിയിലെ പരസ്പര പങ്കാളിത്തം അവസാനിപ്പിക്കാനൊരുങ്ങി ബജാജും കവസാക്കിയും. എട്ടുവര്‍ഷമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാനാണ് ജപ്പാന്‍ കമ്പനിയായ കാവസാക്കിയും ബജാജ് ഓട്ടോയും തീരുമാനിച്ചിരിക്കുന്നത്. ഇനി മുതല്‍ ഇന്ത്യയിലെ പരസ്പര പങ്കാളിത്തം അവസാനിപ്പിക്കുമെന്ന് ബജാജ് ഓട്ടോ (പ്രോ ബൈക്കിങ്) പ്രസിഡന്റ് അമിത് നന്ദി പറഞ്ഞു. ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന, തുടര്‍ സേവനം എന്നിവയിലാണ് ഇരു കമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെ ബന്ധം അവസാനിപ്പിച്ചാലും മറ്റു രാജ്യങ്ങളിൽ ഇരു കമ്പനികളും സഹകരണം തുടരും. ഈ മാസം മുതൽ കാവസാക്കി മോട്ടോര്‍സൈക്കിളുകൾ ജപ്പാനിലെ കാവസാക്കി ഹെവി ഇന്‍ഡസ്ട്രീസിന്റെ ഉപവിഭാഗമായ കാവസാക്കി മോട്ടോഴ്സ് വഴിയായിരിക്കും ഇന്ത്യയിൽ വിൽപ്പനക്കെത്തുക. പഴയ വണ്ടികളുടെയും സര്‍വീസും മറ്റും ഇതുവഴിയായിരിക്കും കമ്പനി നടത്തുക
കാവസാക്കി മോട്ടോര്‍സൈക്കിളുകളുടെ വിൽപ്പന ബജാജ് നടത്തിയിരുന്നത് പ്രോബൈക്കിങ് ഔട്ട്ലറ്റുകളിലൂടെ ആയിരുന്നു. 2009-ലാണ് ബജാജ് വസാക്കി മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയിലും വില്‍പനാനന്തര സേവനത്തിലും പ്രോബൈക്കിങ് ശൃംഖലയിലൂടെയുള്ള സഹകരണം ആരംഭിച്ചത്.
ഓസ്ട്രിയന്‍ കമ്ബനിയായ കെ.ടി.എമ്മുമായുള്ള പങ്കാളിത്തത്തിലാണ് ബജാജ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ബജാജിന്റെ പ്രോബൈക്കിങ് ഔട്ട്ലറ്റുകള്‍ കെ.ടി.എം. ഡീലര്‍ഷിപ്പുകളാക്കി മാറ്റുകയാണ് ലക്‌ഷ്യം. ബജാജ്-കെ.ടി.എം. പങ്കാളിത്തം സംയുക്തമായി വികസിപ്പിച്ച ആദ്യ ഇരുചക്രവാഹനം 200 ഡ്യൂക്ക് 2012-ലാണ് പുറത്തിറക്കിയത്.
Post Your Comments