കൊച്ചി: ആധാറും പാൻകാർഡും ബന്ധിപ്പിക്കുമ്പോൾ ഇനിഷ്യലും പേരും ചിലർക്ക് പ്രശ്നമാകുന്നു. പാൻകാർഡിൽ പേരിലെ ഇനിഷ്യലിന്റെ പൂർണരൂപമാണ്, എന്നാൽ ആധാർകാർഡിൽ ഇനിഷ്യൽ മാത്രം.ഇങ്ങനെ രണ്ട് പേരുകളാകുമ്പോൾ ആധാർ കാർഡും പാൻ കാർഡും പരസ്പരം ബന്ധിപ്പിക്കാൻ കഴിയാതെ വരികയും റിട്ടേൺ അംഗീകരിക്കപ്പെടാതാകുകയും ചെയ്യുന്നു.
കേരളവും തമിഴ്നാടും ഉൾപ്പെടുന്ന മേഖലയിലാണ് ഈ പ്രശ്നം കൂടുതലും. പാൻകാർഡിലെയും ആധാർകാർഡിലെയും പേരുകൾ ലിങ്ക് ചെയ്യുന്നത് കംപ്യൂട്ടറിലൂടെയാണ്. ഒരേ പേര് കണ്ടാൽ മാത്രമേ കംപ്യൂട്ടർ അവ പരസ്പരം ബന്ധിപ്പിക്കൂ. രണ്ട് വ്യത്യസ്ത പേരുകൾ ലിങ്ക് ചെയ്യാനാകുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ആദായനികുതി വകുപ്പിന്റെ നിർദ്ദേശത്തിനു കാത്തിരിക്കുകയാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ.
Post Your Comments