തിരുവനന്തപുരം: സർക്കാരിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകരുതെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടർ ജേക്കബ് തോമസ് ഐപിഎസ്. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് അദ്ദേഹം കത്തു നൽകി. വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറുന്നതിനു മൂന്നു ദിവസം മുൻപാണ് അദ്ദേഹം കത്തു നൽകിയത്.
ഇനി പുനര്‍നിയമനം നല്‍കാന്‍ ആലോചിക്കുന്നെങ്കിൽ വിജ്ഞാപനം നൽകി പുനർ നടപടിക്രമം പാലിച്ചു മാത്രമേ പുനർ നിയമനം നൽകാവുവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്നലെയാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്.
Post Your Comments