പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കു വമ്പന്‍ ഡേറ്റ ഓഫറുമായി ബിഎസ്എന്‍എല്‍. ഏപ്രില്‍ ഒന്നു മുതല്‍ പാന്‍ ഇന്ത്യാ അടിസ്ഥാനത്തില്‍ ഓഫര്‍ ലഭിക്കുമെന്നാണു ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ പ്ലാനില്‍ അധിക തുക വാങ്ങാതെ ഉപയോഗിക്കാവുന്ന ഡേറ്റയുടെ അളവു കൂട്ടുകയാണു ബിഎസ്എന്‍എല്‍ ചെയ്യുന്നത്. 700 ശതമാനം വരെ അധിക ഡേറ്റ ഇങ്ങനെ ലഭിക്കും.
പ്ലാന്‍ 99 ല്‍ നിലവില്‍ സൗജന്യ ഡേറ്റ ലഭിച്ചിരുന്നില്ല. ഇവര്‍ക്ക് ഇനി 250 എംബി ഡേറ്റ ലഭിക്കും. പ്ലാന്‍ 225ല്‍ 200 എംബി ഡേറ്റയ്ക്കു പകരം 1000 എംബി ലഭിക്കും. പ്ലാന്‍ 325ല്‍ 250 എംബി ഡേറ്റയ്ക്കു പകരം 2000 എംബി ലഭിക്കും. പ്ലാന്‍ 525 ല്‍ 500 എംബിയ്ക്കു പകരം 3000 എംബി ലഭിക്കും. പ്ലാന്‍ 725ല്‍ 1000 എംബി കിട്ടിയിരുന്ന സ്ഥാനത്തു 5000 എംബി ഡേറ്റ ലഭ്യമാകും.
Post Your Comments