International

ഫേസ്ബുക്കില്‍ തെറ്റായ വിവരവുമായി പോസ്റ്റിടുന്നവര്‍ സൂക്ഷിക്കുക

ന്യൂയോര്‍ക്ക് : ഫേസ്ബുക്കില്‍ തെറ്റായ വിവരവുമായി പോസ്റ്റിടുന്നവര്‍ സൂക്ഷിക്കുക. കാരണം ഫേസ്ബുക്കില്‍ തെറ്റായ വിവരം ഇട്ട യുവതിക്ക് നോര്‍ത്ത് കരോളിന കോടതി വിധിച്ചത് 3.2 കോടി രൂപയാണ്. ജാക്വലിന്‍ ഹമോണ്ട് എന്ന സ്ത്രീയാണ് സുഹൃത്തിന്റെ ഫേസ്ബുക്കില്‍ തെറ്റിദ്ധാരണാപരമായ പോസ്റ്റിട്ടത്. മുന്‍ സുഹൃത്ത് അവരുടെ മകനെ കൊന്നുവെന്ന ധാരണ ജനിപ്പിക്കുന്ന പോസ്റ്റ് ചെയ്ത വനിതയ്ക്കാണ് പിഴ ശിക്ഷ വിധിച്ചത്.

ഒരു റേഡിയോ സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇരുവരും തമ്മിലുള്ള സുഹൃത്ത് ബന്ധം വഷളാവുകയായിരുന്നു. പിന്നീട് തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റ് ഇടുകയായിരുന്നു. ‘ഡാവൈനി ഡൈല്‍, എനിക്ക് മദ്യപിച്ചശേഷം എന്റെ മകനെ കൊലപ്പെടുത്താന്‍ സാധിക്കില്ല’ എന്നായിരുന്നു പോസ്റ്റ്. എന്നാല്‍ തന്റെ മകന്റെ മരണത്തില്‍ ഇത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെന്ന് പിതാവ് ഡൈല്‍ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി ഇവര്‍ മാനനഷ്ടക്കേസ് കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി അവര്‍ക്ക് പിഴ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button