ന്യൂഡല്‍ഹി: കള്ളപ്പണവും നികുതിവെട്ടിപ്പും തടയാന്‍ അടുത്ത നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കടലാസു കമ്പനി’കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. 16 സംസ്ഥാനങ്ങളിലായി നൂറിലധികം സ്ഥലങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തുന്നത്.
മോദിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണിത്. ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡിഗഡ്, പാട്‌ന, റാഞ്ചി, അഹമ്മദാബാദ്, ഭുവനേശ്വര്‍, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. 300ലധികം കമ്പനികളില്‍ പരിശോധന നടത്തിയതായാണ് വിവരം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം, വിദേശനാണ്യ വിനിമയ ചട്ടം എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു റെയ്ഡ്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം രൂപം നല്‍കിയ പ്രത്യേക കര്‍മ സേനയ്ക്കായിരുന്നു റെയ്ഡുകളുടെ ചുമതല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏകദേശം 1150ലധികം കടലാസു കമ്പനികള്‍ നികുതി വെട്ടിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്.
സ്വന്തമായി പ്രത്യേക പ്രവര്‍ത്തനങ്ങളൊന്നുമില്ലെങ്കിലും നികുതി വെട്ടിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമൊക്കെയായി വന്‍കിട കമ്പനികളെ സഹായിക്കുന്നവയാണ് ഇത്തരം കടസാലു കമ്പനികള്‍.
Post Your Comments