KeralaNews

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് ഈ ജില്ലയിൽ

തൃശ്ശൂര്‍: സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് തൃശ്ശൂരില്‍. 39.7 ഡിഗ്രിയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ചൂട് കൂടികൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച പാലക്കാട്ട് 38.7 ഡിഗ്രി, പുനലൂര്‍ 35.5 ഡിഗ്രി, കോഴിക്കോട് 37.2 ഡിഗ്രി, കണ്ണൂര്‍ 35.4 ഡിഗ്രി എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്.വ്യാഴാഴ്ച 37.4 ഡിഗ്രിയില്‍നിന്നാണ് 39.7 ഡിഗ്രിയായി ഉയര്‍ന്നത്.

ചൂട് കൂടുന്നത് സൂര്യതാപത്തിനും ഇടയാക്കുന്നുണ്ട്. ചൂടിനെ പ്രതിരോധിക്കാന്‍ ആരോഗ്യവിഭാഗം പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡി.എം.ഒ. . ഡോ.കെ. സുഹിത പറഞ്ഞു. ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളിലും ജില്ലയില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button