ശ്രീനഗർ: ജമ്മു കാഷ്മീരിലെ പരിപോറ-പത്താൻചൗക്ക് ബൈപ്പാസിൽ സൈനിക വാഹന വ്യൂഹത്തിനു നേരെ ഭീകരാക്രമണം. മൂന്നു ജവാൻമാർക്കു പരിക്കേറ്റു. സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. ആരെയും പിടികൂടിയിട്ടില്ല. ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Post Your Comments