തിരുവനന്തപുരം: പുതിയ ഗതാഗതമന്ത്രിയായി എന്‍.സി.പി എംഎൽഎ തോമസ് ചാണ്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. എന്‍ സി പി യുടെ യോഗത്തിലായിരുന്നു തീരുമാനം. എന്‍ സി പി യുടെ ആവശ്യം എല്‍ ഡി എഫ് അംഗീകരിച്ചു. നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ.
വിവാദമായ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് മുന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിയാകുന്നത്. എന്നാല്‍ തീരുമാനത്തില്‍ സന്തോഷം ഉണ്ടെന്നു മുന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മന്ത്രി ആകുന്നതില്‍ എല്ലാ പിന്തുണയും തോമസ് ചാണ്ടിക്ക് ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ മന്ത്രി സ്ഥാനത്തേക്ക് ഇല്ല എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിൽത്തന്നെ മന്ത്രിയാകാൻ യോഗ്യതയുളളവരുളള സാഹചര്യത്തിൽ മന്ത്രിസ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് എൻ.സി.പിയും തോമസ് ചാണ്ടിയും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മന്ത്രിക്കെതിരേ നടത്തിയത് സ്വകാര്യ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷൻ ആണെന്ന് ചാനൽ മ്മേധാവി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ശശീന്ദ്രനെ വീണ്ടും മന്ത്രിപദത്തിലേക്ക് കൊണ്ടുവരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
Post Your Comments