India

മുംബൈയിലെ ജിന്ന ഹൗസില്‍ അവകാശമുന്നയിച്ച് പാകിസ്ഥാന്‍: അടുത്ത യുദ്ധത്തിന് കളമൊരുങ്ങുന്നു

മുംബൈ: മുംബൈയിലെ ജിന്ന ഹൗസില്‍ അവകാശമുന്നയിച്ച് പാകിസ്ഥാന്‍ രംഗത്ത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അനുദിനം വശളായിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ തര്‍ക്കം ഉടലെടുക്കുന്നത്. ജിന്ന ഹൗസ് പൊളിച്ചുനീക്കണമെന്നാവശ്യം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇതിന്മേലുള്ള അവകാശം ഇന്ത്യ മാനിക്കണമെന്ന് പാകിസ്ഥാന്‍ അറിയിച്ചത്.

പാകിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ വസതിയായിരുന്നു ഇത്. ജിന്ന ഹൗസ് തങ്ങളുടെ ചരിത്ര സമ്പത്താണെന്ന് പകിസ്ഥാന്‍ പറയുന്നു. ഇത് തങ്ങള്‍ക്ക് കൈമാറണമെന്നും പാക് വിദേശമന്ത്രാലയം ആവശ്യപ്പെട്ടു. സൗത്ത് മുബൈയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ജിന്ന ഹൗസ് ഇന്ത്യ-പാക് വിഭജനത്തിന്റെ സ്മാരകമാണെന്നും അതുകൊണ്ട് ഈ വസതി സംരക്ഷിക്കണമെന്നും പാക് സര്‍ക്കാര്‍ പറയുന്നു.

വാല്‍നെട്ട് മരവും, ഇറ്റാലിയന്‍ മാര്‍ബിളും കൊണ്ടുണ്ടാക്കിയതാണ് ഈ വീട്. 205 ഏക്കര്‍ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 500 മില്ല്യണ്‍ ഡോളര്‍ വില വരും. വീടിന്റെ അവകാശത്തെ ചൊല്ലി ജിന്നയുടെ മകളും നേരത്തെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button