
മാവേലിക്കര: കണ്ടിയൂര്‍ പീഡനക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. 90കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കണ്ടിയൂര്‍ കുരുവിക്കാട് ബിന്ദു ഭവനത്തില്‍ ഗിരീഷ്(23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെയാണ് പീഡനം നടന്നത്.
ഓട് പൊളിച്ചു വീട്ടില്‍ കയറി വയോധികയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. വീട്ടിനുള്ളില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. വീട്ടിനടുത്തു തന്നെയാണ് ഇയാളുടെ വീട്. മൊബൈല്‍ എവിടെയെന്ന ചോദ്യത്തിന് പ്രതി ആദ്യം പറഞ്ഞത് സുഹൃത്തിന്റെ കൈവശം ഉണ്ടെന്നാണ്.
എന്നാല്‍, തുടര്‍ന്നുനടന്ന ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഗിരീഷിനെ മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments