സ്പെയിൻ; ട്വന്റി20 മത്സരത്തിനിടെ എതിര് ടീം താരവുമായി കൂട്ടിയിടിച്ച് പാക് താരം അഹമ്മദ് ഷെഹ്സാദിന് ഗുരുതര പരുക്ക്. വെസ്റ്റിന്‍ഡീസിനെതിരായ കളിക്കിടയിൽ സൊഹൈല്‍ തന്‍വീറിന്റെ നാലാം ഓവറിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അപകടമുണ്ടായത്. കരീബിയന്‍ ബാറ്റ്സ്മാന് മാര്‍ലോണ്‍ സാമുവല്‍സിന്റെ സിംഗിള്‍ തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായത്.
ക്രീസിലുണ്ടായിരുന്ന ചാഡ് വിക് വാള്‍ട്ടണിന്റെ പാഡുമായി ഷെഹ്സാദിന്റെ കഴുത്ത് കൂട്ടിയിടിക്കുകയായിരുന്നു.കൂട്ടിയിടിച്ചപ്പോൾ തന്നെ കഴുത്തെല്ലിനു ഗുരുതരമായി പരിക്കേൽക്കുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു ഷെഹ്സാസ്.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷെഹ്സാസ് ടീമിലെത്തിയത്. താൻ സ്വയം കോഹ്ലി ആണെന്നായിരുന്നു ഷെഹ്സാസിന്റെ പ്രഖ്യാപനം അത് വിവാദത്തിനു വഴിവെക്കുകയും ചെയ്തിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരത്തിന്റെ നില ഗുരുതരമായി തുടരുന്നു.
വീഡിയോ :
Post Your Comments