അന്യഗ്രഹജീവികളുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്ന് ചന്ദ്രനിൽ നാലാമതായി കാലുകുത്തിയ അലൻ ബീൻ വെളിപ്പെടുത്തുന്നു. എന്നാൽ അവ ഇതുവരെ ഭൂമിയിൽ സന്ദർശനം നടത്തിയിട്ടില്ല. അധികം വൈകാതെ അവർ ഭൂമിയിലേക്കെത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. സൂര്യനെപ്പോലെ കോടിക്കണക്കിന് നക്ഷത്രങ്ങളാണ് പ്രപഞ്ചത്തിലുള്ളത്. അവയെ ചുറ്റി ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളുമുണ്ട്. ഈ ഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യം ഉണ്ടാകും. മനുഷ്യന്റെ അതേ ജീവിതരീതി തന്നെയാകും അവർക്ക് ഉണ്ടാകുക. താരാപഥങ്ങൾ താണ്ടി അവർക്ക് ഭൂമിയിലേക്കെത്താനായാൽ അതിനർഥം സാങ്കേതികമായും അവർ ഏറെ വളർച്ച നേടിയിട്ടുണ്ടാകും എന്നാണ്.അങ്ങനെയുള്ളവർ തങ്ങളെപ്പോലെയുള്ളവരെ കണ്ടുമുട്ടുമ്പോൾ ശത്രുക്കളായി കാണില്ലയെന്നും അദ്ദേഹം പറയുന്നു.
ചന്ദ്രനിൽ കാലുകുത്തിയതുൾപ്പെടെ ബഹിരാകാശത്ത് 1671 മണിക്കൂറുകൾ ചെലവിട്ട വ്യക്തിയാണ് അലൻ ബീൻ. മിഷൻ കമാൻഡർ ചാൾസ് കോൺറാഡിനൊപ്പമാണ് അലൻ ചന്ദ്രനിലിറങ്ങിയത്.ചന്ദ്രോപരിതലത്തിലെ ചലനങ്ങളുടെ തീവ്രത അളക്കാനും മറ്റ് ശാസ്ത്രീയ ഡേറ്റ ശേഖരിക്കാനുമുൾപ്പെടെ സഹായിക്കുന്ന ‘അപ്പോളോ ലൂണാർ സർഫസ് എക്സ്പിരിമെന്റ്സ് പാക്കേജ്’ വിജയകരമായി സ്ഥാപിക്കാനും നേരത്തേ വിക്ഷേപിച്ച ‘സർവേയർ’ എന്ന പേടകത്തിൽ അറ്റകുറ്റപ്പണികളും നടത്താനും അവർക്ക് കഴിഞ്ഞു.
Post Your Comments