ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ വഴി കേന്ദ്ര സര്‍ക്കാര്‍ നേടിയത് വന്‍തുക. 2016-17 സാമ്പത്തികവര്‍ഷത്തിലെ ആദ്യ 11 മാസത്തില്‍ 2,01,935 കോടി രൂപ പെട്രോള്‍, ഡീസല്‍ തീരുവയിലൂടെ ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ലോക് സഭയെ അറിയിച്ചു.
പെട്രോളിന്റെ എക്‌സൈസ് തീരുവയിലൂടെ 64,509 കോടി രൂപയും ഡീസലിന്റെ തീരുവ വഴി 1,37,426 കോടി രൂപയും ലഭിച്ചു. മോട്ടോര്‍ സ്പിരിറ്റിനുമേലും ഹൈ സ്പീഡ് ഡിസല്‍ ഓയിലിനു മേലും ലിറ്ററിന് ആറ് രൂപ അധികമായും സര്‍ക്കാര്‍ ഈടാക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ പറഞ്ഞു.
Post Your Comments