
തിരുവനന്തപുരം: വാര്‍ത്ത നല്‍കിയതിന് മംഗളം ചാനല്‍ മാപ്പ് ചോദിച്ചതിനു പിന്നാലെ എകെ ശശീന്ദ്രനെ അനുകൂലിച്ച് പ്രമുഖര്‍ രംഗത്ത്. ശശീന്ദ്രന്‍ തന്നെ മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
അതേസമയം, മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ശശീന്ദ്രന്‍ പ്രതികരിച്ചു. വിവാദവുമായി ബന്ധപ്പെട്ട പുകമറമാറിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ആരോടും ദേഷ്യവും ശത്രുതയുമില്ല. ചാനലിന്റെ ഖേദപ്രകടനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശശീന്ദ്രന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ കൂടെ നിന്ന ജനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു.
Post Your Comments