കാശ്മീരി യുവാക്കളെ സേനയ്‌ക്കെതിരെ കല്ലെറിയാനും ഇന്ത്യാ വിരുദ്ധരാക്കുവാൻ പ്രേരിപ്പിക്കുന്നതും പാകിസ്താനില്‍ നിന്ന് നിയന്ത്രിക്കുന്ന സജീവമായ നിരവധി വാട്സ്‌ആപ്പ് ഗ്രൂപ്പുകളാണെന്ന് ജമ്മു കശ്മീര്‍ പോലീസ്.പാകിസ്താനികള്‍ അഡ്മിനായിട്ടുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ യുവാക്കളെ ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിക്കുകയും കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്യുന്നതായി പോലീസ് വെളിപ്പെടുത്തി. ദക്ഷിണ കശ്മീരില്‍ സൈന്യം നടത്തിവരുന്ന അക്രമണ വിരുദ്ധ ദൗത്യങ്ങളിൽ ഈ ഗ്രൂപ്പ് ശക്തമായ ഇടപെടൽ നടത്തിയിട്ടുണ്ട്.
ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലമുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നതായാണ് വിവരം.സൈന്യത്തിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നത് പാകിസ്താനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണെന്ന് നേരത്തെ തന്നെ പോലീസ് സംശയമുന്നയിച്ചിരുന്നു.കശ്മീരിലുള്ള 30 വാട്സ്‌ആപ്പ് ഗ്രൂപ്പുകളുടെ 11 അഡ്മിന്‍മാരും 54 അംഗങ്ങളുമുള്‍പ്പെടെ 65 പേരെ കശ്മീര്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിയിരുന്നു.വാര്‍ത്തകള്‍ കൈമാറാന്‍ എന്ന പേരില്‍ ആരംഭിച്ച പല ഗ്രൂപ്പുകളും വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്.
Post Your Comments