NewsInternational

ഇന്ത്യയിലെ ലിംഗവിവേചനത്തിനെതിരേ പ്രതികരിച്ച് അമേരിക്കന്‍ നേതാവ് നിക്കി ഹാലെ

വാഷിങ്ടണ്‍: ഇന്ത്യയിലെ സ്ത്രീ -പുരുഷ ലിംഗവിവേചനത്തിനെതിരേ പ്രതിഷേധിച്ച് ഇന്ത്യന്‍ വംശജയും അമേരിക്കയുടെ യുഎന്‍ അംബാസിഡറും മുന്‍ സൗത്ത് കരോലിന ഗവര്‍ണറുമായ നിക്കി ഹാലെ.

സൗത്ത് കാരലീനയിലെ ഗവര്‍ണറയിരുന്ന നിക്കി ഹാലെ, യുഎസില്‍ ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഇന്ത്യന്‍ വംശജയായ ആദ്യ വനിതയാണ്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് നിക്കി ഹാലെയുടെ മാതാപിതാക്കളായ അജിത് സിങ്ങും രാജ് കൗറും.

സ്ത്രീയാണ് എന്ന ഒറ്റക്കാരണം കൊണ്ട് തന്റെ അമ്മക്ക് ഇന്ത്യയില്‍ ജഡ്ജി സ്ഥാനം നിഷേധിക്കപ്പൈട്ടെന്നാണ് നിക്കി ഹാലെ പറഞ്ഞത്. അക്കാലത്ത് ഇന്ത്യയില്‍ സാമൂഹിക സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്ക് എതിരായിരുന്നുവെന്നും അവര്‍ പറഞ്ഞു. വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഹാലെ.

ഇന്ത്യയില്‍ വിദ്യാഭ്യാസരംഗം ഏറെ പരിമിതികള്‍ നേരിട്ടുകൊണ്ടിരുന്ന കാലത്തും എന്റെ അമ്മയ്ക്ക് അവിടെ നിയമവിദ്യാഭ്യാസം നേടാനായി. ഇന്ത്യയുടെ ആദ്യ വനിതാ അഭിഭാഷകരില്‍ ഒരാളായ അമ്മയെ ജഡ്ജി സ്ഥാനത്തേക്ക് പരിഗണിച്ചു. എന്നാല്‍ സ്ത്രീയായതുകൊണ്ടു മാത്രം ജഡ്ജിയാകാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ആ അമ്മക്ക് പിന്നീട് തന്റെ മകള്‍ സൗത്ത് കരോളിന ഗവര്‍ണറും യു.എന്നിലെ യു.എസ് പ്രതിനിധിയുമാകുന്നത് കാണാനായിയെന്നും ഹാലെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button