
മുംബൈ: ദി വൈറൽ ഫീവർ (ടിവിഎഫ്) ചാനൽ മേധാവിക്കെതിരെ വനിതാ ജീവനക്കാരിയുടെ പരാതിയിൽ പോലീസ് മാനഭംഗത്തിനു കേസെടുത്തു.ടിവിഎഫിന്റെ സ്ഥാപക മേധാവി അരുണാബ് കുമാറിനെതിരെയാണ് മുൻ ജീവനക്കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. ചാനൽ മേധാവി പല തവണ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും പീഡനത്തിന് ശ്രമിച്ചെന്നും അശ്ളീല ദൃശ്യങ്ങൾ കാട്ടിയിട്ടുണ്ടെന്നും അവർ പരാതിയിൽ പറഞ്ഞു.അരുണാബ് കുമാർ ചോദ്യം ചെയ്യലിനായി സ്റേഷനിലെത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
Post Your Comments