പെരുമ്പാവൂര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ മാതാവിനെയും ബന്ധുവിനെയും റിമാന്‍ഡ് ചെയ്തു. മൂന്നുപേരെയാണ് കേസില്‍ പിടികൂടിയത്. കുറുപ്പംപടി ഒന്നാം ക്ലാസ്് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.
43കാരിയായ അമ്മയും സംഭവത്തിന് കൂട്ടുനിന്നിരുന്നു. കോതമംഗലം സ്വദേശി ജോയി, ബന്ധുവായ ഇടുക്കി സ്വദേശി ഉമാഭവന്‍ ശേഖര്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ മറ്റൊരു പ്രതിക്കായുള്ള തിരച്ചിലും നടക്കുന്നുണ്ട്. കൊല്ലം സ്വദേശിയാണ് മറ്റൊരു പ്രതി.
കുട്ടിയെ പീഡിപ്പിക്കാന്‍ അമ്മ ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. ഇടയ്ക്കിടെ ഇവര്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് പീഡന വിവരം പുറത്തുവിടുമെന്നു ജോയിയില്‍ നിന്നും കൊല്ലം സ്വദേശിയില്‍നിന്നും പണം വാങ്ങിയതായും പോലീസ് പറയുന്നു.
Post Your Comments