
സിംഗപ്പൂർ: സിംഗപ്പൂർ എയർപോർട്ടിൽ വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് എമിറേറ്റ്സ് വിമാനം. ദുബായിലേക്ക് പുറപ്പെടാനിരുന്ന എമിറേറ്റ്സിന്റെ EK405 എന്ന വിമാനവും ചൈനയിലേക്ക് പുറപ്പെടാനിരുന്ന TZ188 എന്ന വിമാനവുമാണ് കൂട്ടിയിടിയിൽ നിന്ന് ഒഴിവായത്. ഇന്ന് പുലർച്ചെയാണ് സംഭവം. പുറപ്പെടാനിരുന്ന എമിറേറ്റ്സ് വിമാനത്തിന്റെ ചിറകിലേക്ക് മറ്റൊരു വിമാനം വന്ന് ഉരസുകയായിരുന്നു.
കേടുപാടുകൾ പറ്റിയ വിമാനത്തിൽ ഇപ്പോൾ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മറ്റ് സൗകര്യങ്ങൾ ഒരുക്കി അവരെ കൃത്യസ്ഥലത്ത് എത്തിച്ചതായും അധികൃതർ അറിയിച്ചു.
Post Your Comments