ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ കാലാവധി തീരുന്ന അവസരത്തിൽ രാജ്യസഭാംഗത്വം നിലനിർത്താനായി കോൺഗ്രസ് പിന്തുണ തേടി സിപിഎം.ബംഗാളില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളില്‍ ഒഴിവു വരുമ്പോൾ സിപിഎമ്മിന് രാജ്യ സഭാംഗത്വം നഷ്ടമാവും.രാജ്യസഭയിലേക്ക് എത്തിക്കുന്നതിനുള്ള എംഎല്‍എമാര്‍ സിപിഎമ്മിന് ഇല്ലാത്തതിനാല്‍ ആണ് കോൺഗ്രസിന്റെ സഹായം സിപിഎം തേടുന്നത്.ബംഗാളില്‍ സിപിഎമ്മിനും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കും കൂടി 32 എംഎല്‍എമാരാണ് ഉള്ളത്.
കോണ്‍ഗ്രസിന് 44 എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസിന് 211 എംഎല്‍എമാരും ഉണ്ട്.നിലവിലെ സാഹചര്യത്തിൽ രാജ്യസഭയിലേക്ക് അംഗങ്ങളെ എത്തിക്കാൻ സിപിഎമ്മിന് ആരെങ്കിലും പിന്തുണച്ച മതിയാവൂ.സീതാറാം യച്ചൂരിയുടെ കാലാവധി വരുന്ന ഒാഗസ്റ്റിലും തപന്‍ കുമാര്‍ സെന്നിന്‍റെ കാലാവധി 2018 ഫെബ്രുവരിയിലും അവസാനിക്കും. തൃണമൂൽ കോൺഗ്രസ് സഹായിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കോൺഗ്രസിന്റെ പിന്തുണ തേടാൻ സിപിഎം തീരുമാനിച്ചത്.
Post Your Comments