ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഐഎസ് സംഘടനയാണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്. എന്‍ഐഎ സംഘമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഭീകര സംഘടനാ അംഗങ്ങളായ മുഹമ്മദ് ഡാനിഷും ആതിഫ് മുസാഫറും സുഹൃത്തുക്കളുമാണ് ഇതിന് പിന്നില്‍ അണിനിരന്നതെന്നും എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ പതിനേഴിനാണ് രാംലീല മൈതാനത്ത് റാലി നടന്നത്. ഈ പരിപാടിക്കിടെ സ്ഫോടനം നടത്താനായിരുന്നു തീരുമാനം. ലക്ഷക്കണക്കിനു ആളുകള്‍ പങ്കെടുത്ത പരിപാടിയായിരുന്നു.
നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള ഭീകര സംഘടനാ അംഗങ്ങളായ മുഹമ്മദ് ഡാനിഷില്‍ നിന്നും ആതിഫ് മുസാഫറില്‍ നിന്നുമാണ് എന്‍ഐഎക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. മൈതാനത്തിന് സമീപം ബോംബുകള്‍ സ്ഥാപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്റ്റീല്‍ പൈപ്പുകള്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് ബോംബുകള്‍ നിര്‍മ്മിച്ചിരുന്നത്. കാണ്‍പൂരില്‍ നിന്നുമാണ് ബോംബ് ഉണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങിയതെന്നും ആതിഫ് മൊഴി നല്‍കി.
Post Your Comments