പെണ്‍കുട്ടികള്‍ അബലകളല്ല എന്ന് വിളിച്ചു പറയുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം എല്ലാവരും തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം. ഇത് അനിതപ്രഭ.. അധ്യാപകരായ മാതാപിതാക്കളുടെ മകള്‍ പഠിയ്ക്കാന്‍ മിടുക്കി. 92 ശതമാനം മാര്‍ക്ക് നേടിയായിരുന്നു അനിതപ്രഭ പത്താം ക്ലാസ് പാസായത്. എന്നാല്‍ നാട്ടിലെ പാരമ്പര്യമനുസരിച്ചു 17 വയസില്‍ അധ്യാപകരായ മാതാപിതാക്കള്‍ അവളെ വിവാഹം കഴിപ്പിച്ചയച്ചു. അതും അനിതയേക്കാള്‍ 10 വയസു മുതിര്‍ന്ന ആളുമായി.
വിവാഹ ശേഷം പഠനം തുടരണമെന്ന അനിതയുടെ ആവശ്യം ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചു. അതോടെ അവര്‍ ബിരുദ പഠനത്തിനു ചേര്‍ന്നു. ബിരുദ പഠനത്തിനിടയിലായിരുന്നു മറ്റൊരു ദുരന്തം അവളെ തേടിയെത്തിയത്. ഭര്‍ത്താവിന് അപ്രതീക്ഷിതമായ ഒരു അപകടം. അതോടെ ഭര്‍ത്താവിനേ പരിചരിക്കാനായി ഒരു വര്‍ഷം പഠനത്തില്‍ നിന്നു വിട്ടുനിന്നു. അങ്ങനെ മൂന്നു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കേണ്ട ബിരുദ പഠനം നാലു വര്‍ഷം എടുത്തു പൂര്‍ത്തിയാകാന്‍.
നാലു വര്‍ഷം കൊണ്ടു ഡിഗ്രി പൂര്‍ത്തിയാക്കിയതു മൂലം ബാങ്കില്‍ പ്രൊബേഷണറി ഓഫീസറാകുക എന്ന അവളുടെ സ്വപ്നം സാധിച്ചില്ല. തുടര്‍ന്നു കുറച്ചുകാലം ബ്യൂട്ടിഷനായി ജോലി ചെയ്തു. 2013 ല്‍ പി എസ് സി പരീക്ഷയിലൂടെ വനം വകുപ്പില്‍ ജോലി ലഭിച്ചു. എന്നാല്‍ പോലീസാകുക എന്നതായിരുന്നു അനിതയുടെ ആഗ്രഹം. ആ ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കാന്‍ അനിത മനസില്‍ ഉറച്ചു. രണ്ടു തവണ സബ് ഇന്‍സ്പെ്കടറാകാനുള്ള പരീക്ഷ എഴുതി. രണ്ടു തവണ വിജയം കണ്ടു. ഈ സമയത്താണ് അനിതയ്ക്ക് ഗര്‍ഭാശയമുഴ ഉണ്ടാകുന്നത്. അതു നീക്കം ചെയ്യാനായി ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇതിനിടയിലായിരുന്നു ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതും അതു കൂടി വന്നതും. ഒടുവില്‍ വിവാഹമോചനം നേടി.
സബ് ഇന്‍സ്പെക്ടറായി തിരഞ്ഞെടുത്ത ശേഷം സാഗറില്‍ നടന്ന പരിശീലനത്തിനിടയില്‍ മധ്യപ്രദേശ് പി എസ് സി പരീക്ഷയില്‍ 17-ാം റാങ്ക് ലഭിച്ച വിവരം അനിത അറിയുന്നത്. തുടര്‍ന്നു ഡി എസ് പി പദവിയിലേക്ക് അനിത തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അഭിമുഖം കഴിഞ്ഞു പോസറ്റിങ് ഓര്‍ഡര്‍ കൈപ്പറ്റാനുള്ള കാത്തിരിപ്പിലാണ് അനിത.
Post Your Comments