IndiaNews

വൈറ്റ് ഹൗസിൽ നരേന്ദ്രമോദിക്കായി വിരുന്നൊരുക്കാൻ തയ്യാറെടുത്ത് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസില്‍ ഡൊണള്‍ഡ് ട്രംപ് നരേന്ദ്രമോദിക്ക് വിരുന്നൊരുക്കാന്‍ തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് തീയതി വ്യക്തമാക്കിയിട്ടില്ല. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വാര്‍ത്താകുറിപ്പിലാണ് നരേന്ദ്രമോദിക്ക് വിരുന്നൊരുക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നതായുള്ള വിവരം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ തിങ്കളാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചിരുന്നു. ഇത് ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും തമ്മില്‍ നടക്കുന്ന മൂന്നാമത്തെ ടെലിഫോണ്‍ സംഭാഷമാണ്.

ബറാക് ഒബാമയുടെ ഭരണകാലത്ത് ഉണ്ടായിരുന്നത് പോലെ ശക്തമായ ബന്ധം ഇന്ത്യയും- അമേരിക്കയും തുടരുമെന്നാണ് മറ്റ് രാജ്യങ്ങള്‍ വിലയിരുത്തുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഊര്‍ജ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യയിലെക്ക് പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന കരാറില്‍ ട്രംപ് ഒപ്പുവെയ്ക്കുവാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

നരേന്ദ്ര മോദിയുമായി സംസാരിക്കുന്ന വേളയിലാണ് ട്രംപ് വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന വിരുന്നിലേക്ക് ക്ഷണിച്ചത്. നരേന്ദ്രമോദി ഇന്ത്യയില്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്കുള്ള പിന്തുണയും ട്രംപ് അറിയിച്ചിട്ടുണ്ട്. ട്രംപ് അധികാരമേറ്റതിന് ശേഷം രണ്ടാമത്തെ തവണയാണ് നരേന്ദ്രമോദിയെ അമേരിക്കയിലേക്ക് ക്ഷണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button