തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സത്യഗ്രഹ സമരവേദിയില്‍നിന്ന് കെ. മുരളീധരന് എംഎല്‍എ ഇറങ്ങിപ്പോയി.
വേദിയില്‍ ഇരിക്കാന്‍ കസേര നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ ഇരിക്കാന്‍ തയാറാകാതെ മുരളീധരന് ഇറങ്ങിപ്പോയത്.
ബുധനാഴ്ച രാവിലെ 10 മുതല്‍ ഒന്നു വരെയായിരുന്നു ചോദ്യപേപ്പര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ സത്യഗ്രഹസമരം. ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പടെ സമരത്തില്‍ പങ്കെടുത്തിരുന്നു. വേദിയിലേക്ക് എത്തിയ മുരളീധരന് ഇരിക്കാന്‍ കസേര ഉണ്ടായിരുന്നില്ല. ഇതോടെ അദ്ദേഹം വേദി വിട്ടുപോവുകയായിരുന്നു. തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നും മുരളീധരന് ആരോപിച്ചു.
Post Your Comments