റിയാദ് : സൗദി അറേബ്യയില്‍ ജോലിക്കെത്തിയ മലയാളി വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറുവിലങ്ങാട് സ്വദേശിനി നിമ്മി മാത്യുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. നാലു മാസം മുന്‍പ് ഒരു സ്വകാര്യ ഏജന്‍സി വഴിയാണ് ഇവര്‍ സൗദിയില്‍ ജോലിക്കെത്തിയത്.
എന്നാല്‍, ഏജന്‍സി വാഗ്ദാനം ചെയ്തിരുന്ന ജോലിയില്‍ നിന്നും വ്യത്യക്തമായി ശമ്പളം കുറഞ്ഞ വീട്ടുജോലിയാണ് ഇവര്‍ക്ക് ലഭിച്ചത്. 20,000 രൂപ മാസ ശമ്പളത്തില്‍ ആശുപത്രിയിലെ സൂപ്പര്‍വൈസര്‍ ജോലി എന്നാണ് ഏജന്‍സി അറിയിച്ചിരുന്നത്. എന്നാല്‍, ഈ പ്രതീക്ഷയോടെ എത്തിയ ഇവര്‍ക്ക് ഒരു വീട്ടുവേലക്കാരിയുടെ ജോലിയാണ് കിട്ടിയത്. ശമ്പളം 17,000 രൂപയും. എന്നാല്‍, ഇതാണ് മരണകാരണം എന്ന് വിശ്വസിക്കുന്നില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
Post Your Comments