ഹാര്‍ലി ഡേവിഡ്സണ് പ്രേമികൾക്കൊരു ദുഃഖ വാർത്ത. ഇന്ത്യയിൽ വിൽക്കുന്ന ബൈക്കുകൾക്ക് വില വർദ്ധിപ്പിക്കാൻ ഹാര്‍ലി ഡേവിഡ്സണ് ഒരുങ്ങുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 1.5 ശതമാനം വരെ വില വർദ്ധിപ്പിക്കുമെന്നാണ് സൂചന. ഇന്ത്യയിൽ ഏറെ വിൽപ്പനയുള്ള സ്ട്രീറ്റ് 750, സ്പോര്സ്റ്റര്, ടൂറിങ് റേഞ്ച് മോഡലുകളാണ് വിലയായിരിക്കും പ്രധാനമായും കമ്പനി വർദ്ധിപ്പിക്കുക. അതോടൊപ്പം ഈ മാസം പുതുതായി അവതരിപ്പിച്ച സ്ട്രീറ്റ് റോഡ് 750 യെ വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വില വർദ്ധിപ്പിക്കാനുള്ള കാരണം കമ്പനി വ്യക്തമാക്കിയില്ലെങ്കിലും, വാഹന നിര്‍മാണ സാമഗ്രിഗകളുടെ വില വർദ്ധിച്ചതാകാം കാരണമെന്നാണ് സൂചന. കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യയില്‍ 600 സിസിക്ക് മുകളിലുള്ള പ്രീമിയം സെഗ്മെന്റിൽ 60 ശതമാനം വിപണി വിഹിതത്തോടെ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഹാര്‍ലി ഡേവിഡ്സണ്.
Post Your Comments