മലപ്പുറം :രാജിവച്ച മന്ത്രി എ കെ ശശീന്ദ്രന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ താനും മന്ത്രിയുമായി അവിഹിതം ഉണ്ടെന്നുള്ള രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ പെൺകുട്ടി പരാതി നൽകി.അപകീര്‍ത്തികരമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചില ഐ ഡികൾ അടക്കം ആണ് മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി.
പെണ്‍കുട്ടിയുടെ പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ചത് ഈ പെണ്‍കുട്ടിയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. കൂടാതെ അസഭ്യവർഷവും പരിഹാസവും ഉണ്ട്. വനിതാ കമ്മീഷനിലും പരാതി നൽകുമെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചു.
Post Your Comments