ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അബദ്ധങ്ങൾ നമ്മളിൽ പലരും ചെയ്യാറുണ്ട്. അതിൽ പ്രധാനമാണ് ഉറങ്ങുന്നതിന് മുൻപ് ഫോൺ ഉപയോഗിക്കുന്നത്. സെല്‍ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം. ഉറങ്ങുന്നതിനു മുമ്പ് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഗാഢനിദ്രയിലെത്താന്‍ ഏറെ നേരമെടുക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഭക്ഷണം കഴിച്ചയുടൻ ബ്രഷ് ചെയ്യുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ഭക്ഷണത്തിലെ ഷുഗര്‍ പല്ലിനു പുറത്തെ ആവരണവുമായി പ്രവര്‍ത്തിച്ച് ആസിഡ് രൂപപ്പെടുത്തുന്നു. ഇത് ഇനാമലിനെ സോഫ്റ്റ് ആക്കും. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് ബ്രഷ് ചെയ്യുന്നതാണ് ഉത്തമം.
അതുപോലെ തന്നെ ഭാരം കൂടുന്നു എന്ന് ആലോചിച്ച് ആധിപിടിക്കരുത്. തങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് അടിയുന്നു എന്ന് പേടിച്ചാണ് മിക്കവർക്കും പേടി. ചിലയാളുകള്‍ക്ക് ഭാരം വളരെക്കുറവായിരിക്കും. എന്നാല്‍ വയറിലെ ഫാറ്റ് കൂടുതലും. കൂടാതെ ഭാരം കൂടിയ ഹാൻഡ് ബാഗ് കൊണ്ടുനടക്കുന്നത് ഷോള്‍ഡര്‍, കഴുത്ത്, മസില്‍സ്, പുറംഭാഗം എന്നിവിടങ്ങളില്‍ വേദനയ്ക്കു കാരണമാകും. ഭാരം കൂടുതലുണ്ടെങ്കിൽ ഇരു തോളിലുമായി ഇടുന്ന ബാഗ് ആയിരിക്കും നല്ലത്. ഉണര്‍ന്നയുടന്‍ ചൂടുവെള്ളവും നാരങ്ങയും കുടിക്കുന്നത് ചിലരുടെ ശീലമാണ്. ഡെന്റിസ്റ്റുകൾ പറയുന്നത് ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുമെന്നാണ്.
Post Your Comments