കോട്ടയം: മദ്യശാല തുടങ്ങാന്‍ ഒരു കുടുംബത്തെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു. എസ്എസ്എല്‍സി പരീക്ഷയെഴഉതുന്ന വിദ്യാര്‍ത്ഥിയെയും കുടുംബത്തെയുമാണ് ഇറക്കിവിട്ടത്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം. മദ്യശാല ഇതിനോടകം തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി.
ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പഞ്ചായത്തിന്റെ അനുമതി വാങ്ങണമെന്ന ഹൈക്കോടതി വിധി ലംഘിച്ചാണ് മദ്യശാല മാറ്റിയതെന്ന് കുറുവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. സുധീര്‍-സോഫി ദമ്പതികളെയും മകന് അജലിനെയുമാണ് ഇറക്കിവിട്ടത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി പഠിച്ചു കൊണ്ടിരുന്ന അജലും കുടുംബവും പെരുവഴിയിലുമായി.
വീട്ടു സാധനങ്ങള്‍ പോലും എടുക്കാന്‍ അനുവദിക്കാതെ മദ്യവില്പനശാല തുറന്നുവെന്നാണ് ആരോപണം. കെട്ടിടത്തിന് വാണിജ്യ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഉടമ പഞ്ചായത്തിനെ സമീപിച്ചിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. ഇതിന് പഞ്ചായത്ത് അനുമതിയും നല്കി. എന്നാല്‍ മദ്യശാല തുറക്കുന്നതിന് അനുമതി തേടിയിരുന്നില്ല.
Post Your Comments