NewsIndiaGulf

കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുമ്പോള്‍ പ്രവാസികളുടെ ആശങ്കകളും കാരണങ്ങളും

അബുദാബി ; നിരവധി സേവനങ്ങള്‍ക്കും ഇടപാടുകള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം പ്രവാസികള്‍ക്ക് ഏറെ ആശങ്ക ഉളവാക്കുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഭൂരിപക്ഷം പ്രവാസികളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പാസ്‌പോര്‍ട്ട്‌ ആണ്. എന്നാല്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ബാങ്ക് അക്കൗണ്ടുകള്‍, മ്യുച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍, മൂലധന നിക്ഷേപങ്ങള്‍ , പ്രവാസി ഇന്ത്യക്കാരുടെ സ്വത്തുവകകളുടെ വിവരങ്ങള്‍ കണ്ടെത്തല്‍ എന്നിവയ്ക്കുവേണ്ടിയാണ് ആധാര്‍ ഇന്ത്യ ഗവണ്മെന്റ് കൂടുതല്‍ കര്‍ക്കശമാക്കുന്നത്.

ജൂലൈ 1 മുതല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 50000 രൂപയില്‍ കൂടുതലുള്ള ബാങ്ക് ഇടപാടുകള്‍ക്കാണ് പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നത്. പ്രവാസികള്‍ക്ക് വിദേശവരുമാനം ആയതിനാല്‍ അധായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇനി മുതല്‍ അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം വാങ്ങുന്ന പ്രവാസികള്‍ക്ക് പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുമെന്നു അബുദാബി ഇന്റർണൽ ഓഡിറ്റ് മാനേജർ അലോക് തുതെജ പറഞ്ഞു. താന്‍ അഞ്ചു വർഷം മുന്‍പ് തന്നെ ആധാര്‍ സ്വന്തമാക്കിയിരുന്നു. പക്ഷേ യുഎ ഇയില്‍ ഉള്ള തന്റെ ഇന്ത്യൻ സഹപ്രവർത്തകർക്കും സുഹൃത്തുക്കളും ആധാര്‍ ലഭിച്ചിട്ടില്ല മാത്രമല്ല ജൂണ്‍ 30 പൂര്‍ത്തിയാവുന്നതിന് മുന്‍പ് ആധാര്‍ ലഭ്യമാക്കുക എന്നത് സംശയകരമാണ് അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രവാസികള്‍ക്ക് പ്രത്യക പരിഗണന നല്‍കുമെന്നു കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പിലായാൽ ആധാര്‍ കാര്‍ഡ്‌ ഇല്ലാതെ പാന്‍ കാര്‍ഡ്‌ കൈവശം വെക്കുന്നത് ഇന്ത്യന്‍ ഓഹരി വിപണിയിലുള്ള പ്രവാസികളുടെ നിക്ഷേപത്തെ സാരമായി ബാധിക്കും. മെയ്‌ മുതല്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കും. എന്നാല്‍ ഇപ്പോഴും നിരവധി പ്രവാസികള്‍ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കായി തീവണ്ടിയെ ആണ് ആശ്രയിക്കുന്നത് അതുകൊണ്ട് ഈ നിയമം പ്രവാസികളെ വളരെയധികം മോശമായി ബാധിക്കുമെന്ന് നന്ദിത തുഷാർ റൗത്ത് ദുബായില്‍ പറഞ്ഞു. കൂടാതെ 2017 ഒക്ടോബര്‍ മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കും. അനധികൃതമായി ഒന്നിലധികം ഡ്രൈവിങ് ലൈന്‍സുകള്‍ ഒരാള്‍ കൈവശം വെയ്ക്കുന്നത് തടയാനും മറ്റ് ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിനുമാണ് പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button