കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് കേരളത്തിന് നിരാശ. അണ്ടര്‍ 17 ലോകകപ്പ് ഒരുക്കങ്ങൾ ഇഴഞ്ഞു നീങ്ങിയ സാഹചര്യത്തിൽ ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങള്‍ക്കും ഒക്ടോബര്‍ 22ന് നടക്കുന്ന ഒരു ക്വാര്‍ട്ടര്‍ ഫൈനലിനും മാത്രമാകും കൊച്ചി ഇനി വേദിയാവുക. ഫൈനല്‍ മത്സരം ഒക്ടോബര്‍ 28ന് കൊല്‍ക്കത്തയിലാകും നടക്കുക.കൊച്ചിയിലെത്തിയ ഫിഫ സംഘത്തിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് കേരളത്തിനെ നിരാശപെടുത്തിക്കൊണ്ട് പുതിയ പ്രഖ്യാപനം വന്നത്.
കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം കഴിഞ്ഞാല്‍ ഏറ്റവുമധികം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയം കൊച്ചിയിൽ ഉണ്ടായിട്ടും,ഫിഫ സംഘത്തിന്റെ പരസ്യവിമര്‍ശമനം കൊച്ചിക്ക് തിരിച്ചടി നൽകി. ഏറ്റവും മികച്ച കാണികളെന്ന പ്രശംസ നേടിയിട്ടും പ്രധാന മത്സരങ്ങള്‍ കൊച്ചിക്ക് നഷ്ടമായത് സംഘാടകരുടെ പിടിപ്പുകേട് കൊണ്ടാണ് എന്ന് പറയാതെ വയ്യാ.
Post Your Comments